ഇന്ത്യാചരിത്രത്തിലേക്ക് ഒരു യാത്ര

  1. തിരുവിതാങ്കൂര്‍ രാജവംശത്തിന്റെ ആദ്യകാല പേരെന്ത് ? തൃപ്പാപ്പൂര്‍ സ്വരൂപം
  2. ഏറ്റവും അധികം കാലം തിരുവിതാങ്കൂര്‍ ഭരിച്ച രാജാവ്‌ ? ധര്‍മ്മ രാജാ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (1758 - 1798 AD)
  3. 'മറാത്ത മാക്യവല്ലി' എന്ന് വിശേഷിക്കപ്പെട്ടിരിക്കുന്നത് ആരെയാണ് ? ബാലാജി വിശ്വനാഥ്
  4. ചൗരി ചൗരാ സംഭവം നടക്കുമ്പോള്‍ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു? റീഡിംഗ് പ്രഭു
  5. 'ദൗര്‍ഭാഗ്യവാനായ മുഗള്‍ ഭരണാധികാരി' എന്നറിയപ്പെടുന്നത് മുഗള്‍ രാജാവ് ആരാണ് ? ഹുമയൂണ്‍
  6. ഇന്ത്യയില്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കായി 'ഹജൂര്‍ കമ്മിഷനെ' നിയമിച്ച വൈസ്രോയി ആരായിരുന്നു ? റിപ്പണ്‍ പ്രഭു
  7. ഗുപ്തസാമ്രാജ്യത്തിന്റെ ഔദ്യോഗിക മുദ്ര ഏതാണ് ? ഗരുഡന്‍
  8. ദണ്ഡി യാത്രയില്‍ എത്രപേര്‍ പങ്കെടുത്തിരുന്നു ? 79 ( ഗാന്ധിജിയും 78 അനുയായികളും )
  9. 'പ്രവര്‍ത്തിക്കൂ അല്ലെങ്കില്‍ മരിക്കു' - പ്രസിദ്ധമായ ഗാന്ധിജിയുടെ ഈ മുദ്രാവാക്യവുമായി ബന്ധപ്പെട്ട സമരമേതാണ് ? ക്വിറ്റ്‌ ഇന്ത്യാസമരം
  10. കേരള ചരിത്രത്തിലെ ഡച്ച് കാലഘട്ടം ആരുംഭിക്കുന്ന ചരിത്ര മുഹൂര്‍ത്ത്മേത്? 1663 - ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് കൊച്ചി കോട്ട പിടിച്ചെടുത്തപ്പോള്‍
  11. വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയാണെന്ന് പ്രഖ്യാപിക്കുന്ന വിളംബരം പുറത്തിറക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി ആര് ? റാണി ഗൗരി പാര്‍വതിബായി (1819 ല്‍)
  12. രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത് ആര്‍ക്ക് ? 1900 ല്‍ കഴ്സണ്‍ പ്രഭുവിന്
  13. ഉദയം പേരൂര്‍ സുന്നഹദോസ് (1599) നടന്ന സമയത്തെ കൊച്ചി രാജാവ്‌ ? കേശവ രാമവര്‍മ്മ (1565 - 1601)
  14. 1878 ലെ ഫാമിന്‍ കമ്മിഷനെ നിയമിച്ച് വൈസ്രോയി ആരാണ് ? ലിട്ടണ്‍ പ്രഭു
  15. ഇന്ത്യയില്‍ നിന്ന് അന്യരാജ്യങ്ങളിലേക്ക് അടിമകളെ കൊണ്ടു പോകുന്നത് നിരോധിച്ച സുല്‍ത്താന്‍ ? ഫിറോസ്‌ ഷാ തുഗ്ലക്ക്

No comments:

Post a Comment